- Back to Home »
- munnar , photoessay , travel »
- ഒരു മൂന്നാർ യാത്ര (The munnar trip)
Posted by : arshad
Saturday, 28 September 2013
മൂന്നാർ
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതിചെയുന്ന സുന്ദരമായ പർവത പ്രദേശമാണ് മുന്നാർ.
എത്ര പോയാലും മതിവരാത്ത , പ്രകൃതിയുടെ മനോഹാര്യത തുളുമ്പി നില്കുന്ന സ്ഥലം . ഞാൻ തന്നെ 4 തവണ പോയിട്ടും ഇനിയും പല തവണ പോകാൻ ആഗ്രഹിക്കുന്ന സുന്ദര ഭൂമി.
എവിടെ നോകിയാലും പച്ചപ്പ് നിറഞ്ഞ് നിൽകുന്നു . അതിനൊപ്പം മനസ് കുളിരുന്ന തണുപ്പും .കേരളത്തിലെ കശ്മീർ എന്ന് അറിയപെടുന്ന മുന്നാർ എതൊരു സഞ്ചാരിയുടെയും മനസു കവരുന്നു .
തേയിലത്തോട്ടം
മുന്നാറിന്റെ സൗന്ദര്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്നത് അവിടെ പരന്നു കിടക്കുന്ന തേയില തോട്ടം തന്നെയാണെന്ന് അവിടം സന്ദർശിച്ചവർക്ക് മനുസിലാകും .ഇരവികുളം ദേശീയോദ്യാനം
മുന്നാറിലെ നീലക്കുറിഞ്ഞിയെ പറ്റി കേൾക്കാത്തവർ കുറവായിരിക്കും. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂകുന്ന നീലകുറിഞ്ഞി ഇരവികുളം ദേശിയോദ്യാനത്തിലേക്ക് ആയിരക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. കേരളത്തിലെ എറ്റവും ഉയരം കൂടിയ പ്രദേശമായ ആനമുടി പർവതത്തിൽ ആണ് ഇരവികുളം ദേശിയോദ്യാനം സ്ഥിതി ചെയുന്നത് .
ഒരു മണിക്കൂറോളം ക്യുവിൽ നിന്നതിനു ശേഷമാണ് എനിക്ക് ട്ടിക്കെറ്റ് കിട്ടിയത്. രാവിലെ 8 നും 9 നും ഇടയിലുള്ള സമയം ക്യു കുറവായിരിക്കും എന്ന് ഡ്രൈവർ പറഞ്ഞു . ആനമുടിയുടെ അടിവാരത്ത് നിന്നും കുന്നിന്മുകളിലേക്ക് സർക്കാർ വക വണ്ടിയുണ്ട് . മറ്റു വാഹനങ്ങൾക്ക് കുന്നിൻ മുകളിലേക്ക് പ്രവേശനം ഇല്ല.
ആനമുടി പർവതത്തിന്റെ മുകളിൽ
![]() |
![]() |
![]() |
ആനമുടിയുടെ മുകളിൽ നിന്ന് മുന്നാർ |
ആനമുടിയുടെ മുകളിൽ എത്തിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . വെയില ഉണ്ടെങ്കിലും നല്ല തണുത്ത കാറ്റ് . കേരളത്തിൽ എറ്റവും ഉയരം കൂടിയ കൊടുമുടിയുടെ മുകളില ആണല്ലോ എന്ന അഹങ്കാരവും മനസ്സിൽ തോന്നി .
വരയാടുകൾ
അപ്പോഴ ഓർത്തത് വരയാടുകളെ കണ്ടില്ലല്ലോയെന്ന് . ഇരവികുളം ദേശീയോദ്യാനത്തിലെ മറ്റൊരു ആകർഷണമാണ് വരയാടുകൾ . കുറച്ച് കഴിഞ്ഞപ്പോൾ ദേ വരുന്നു മച്ചാൻ. ഒറ്റയ്ക്കേ ഉള്ളൂ. അതിനെ കണ്ടതോടെ ആളുകൾ എല്ലാം അതിന്റെ പിറകെയായി .ഞാനും കൂടി .കുറച്ച് ചിത്രങ്ങൾ എടുത്തു .

തിരിച്ചുപോകാനുള്ള ഓരോ ബസ് വരുമ്പോഴും അടുത്ത വണ്ടിക്ക് പോകാം എന്ന് മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.
അവിടെ നിന്ന് ബസ്സിൽ തിരിച്ചിറങ്ങുംപ്പോഴും മനസ് അവിടെത്തന്നെയായിരുന്നു .
തിരിച്ച് റൂമിലേക്ക് പോകുംവഴിയും പ്രകൃതി അതിന്റെ സൗന്ദര്യം കൊണ്ട് എന്റെ കണ്ണിനെയും മനസ്സിനെയും തഴുകികൊണ്ടിരുന്നു.
മറ്റൊരു ഉദ്യാനം
പൂക്കളുടെ ഒരു മഹാസമ്മേളനം തന്നെ അവിടെ കാണാം.നമ്മൾ കണ്ടിട്ടില്ലാത്ത പലതരം ,പലനിറം ,പലവലിപ്പത്തിലുള്ള പൂക്കൾ . പറഞിട്ട് കാര്യമില്ല ,ആ സൗന്ദര്യം കണ്ട് തന്നെ അറിയണം
|
മറ്റു ചിത്രങ്ങൾ |
![]() |
മൂന്നാർ ടൌണ്‍ ഒരു രാത്രി കാഴ്ച്ച |
മൂന്നാർ മാർക്കറ്റിലെ ഒരു പഴക്കട
ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫോട്ടോസ് വളരെ തുച്ഛം .ഇതെല്ലം നേരിൽ കണ്ടാൽ പിന്നെ അവിടെനിന്ന് തിരികെപോരാൻ തോനില്ല .
ചിത്രങ്ങൾ പകർത്തിയത് :അർഷദ് അമീൻ
ക്യാമറ:നിക്കോണ്‍ ഡി 5100 ഉം 18-55 mm ലെൻസും
കൂടുതൽ ചിത്രങ്ങൾക്ക് www.facebook.com/fokus.fotography സന്ദർശിക്കുക
|
മുന്നാര്‍ പൊകുവാണെലു പെട്ടെന്ന് ഓരു ദിവസം രാവിലെ ഒാരു കട്ടന്‍കാപ്പിയും കുടിച്ച് ബെെക്കില്‍ പൊണം താഴ്ന്നിറങ്ങണ മഞ്ഞനെയും പരിമിതമായ കാഴ്ചയെയും വെല്ലുവിളിച്ച് ഡിസംബർിന്‍റെ തണുപ്പില്‍ ഒാരുയാത്ര അതാണ് 3,6 ന്‍റെ സുഖം
ReplyDeleteJisha
ReplyDeleteMy name is Jisha too..
DeletePournami
ReplyDeleteMumbali
ReplyDeleteThank you dear you are very nice 😘
ReplyDeleteBecause of you I can Write my HOMEWORK
For Malayalam....
Delete